കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, പള്ളിപ്പുറത്ത് കാവ്, ഐഡ, പേൾ, ഓഫീസ്, പുളിമൂട് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുടയംപടി, പാണ്ടവം, കുടമാളൂർ, ചിറ്റക്കാട്ട്, ഇരവീശ്വരം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളുകാല, എസ്.ബി.ടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം സെക്ഷൻ പരിധിയിൽ വെള്ളുത്തുരുത്തി നമ്പർ:1, വെള്ളുത്തുരുത്തി നമ്പർ 2, നെല്ലിക്കൽ, പെരിഞ്ചേരി കുന്ന്, സന്തോഷ് ക്ലബ്, മൂഴിപ്പാറ, കോളാകുളം, രേവതിപ്പടി തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, താഷ്ക്കന്റ്, പൈക ആശുപത്രി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈസ്റ്റ് വെസ്റ്റ് , എസ്.ബി കോളേജ് , ടൗൺ ഹാൾ , വേഴയ്ക്കാട് , എച്ച്.ഡി.എഫ്.സി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 03:00 മണി വരെയും വെട്ടിത്തുരുത്ത് , എല്ലു കുഴി , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 മണി വരെയും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊട്ടപ്പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പളളിക്കത്തോട്: മൂഴൂർ ടവർ, റേഷൻ കട, തറക്കുന്ന് ,പെരിങ്ങുളം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മറ്റപള്ളി, സൂര്യകവല, മാന്നാനം, കെ ഇ കോളേജ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.