കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കൽപ്പാറബേഴ്‌സ്, ജാസ്സ്, മണ്ണാർകുന്ന്, കുറ്റിയകവല, പൂഴിക്കനട എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ഭാഗത്ത് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽവരുന്ന പതിനഞ്ചിൽ കടവ്, ഭാമ ശ്ശേരി, തളിയിൽ ക്കോട്ട. സ്വരാജ്, ഇടയ്ക്കാട്ടു പള്ളി, ഉപ്പുട്ടിൽ കവല , അറുത്തുട്ടി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഫെൻസിംങ് വർക്കുള്ളതിനാൽ മറ്റക്കാട്, വായിക്കനാംപാറ, എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിമലക്കുന്ന്, പൊതുകം, പ്ലാന്തറ, കാവുംപടി ട്രാൻസ്‌ഫോർമുകളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മോർക്കുളങ്ങര ട്രാൻസ്‌ഫോർമറിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 മണി വരെ വൈദ്യുതി മുടങ്ങും.