കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടക്കൽ, പാലക്കോട്ടുപടി, മുണ്ടക്കൽ പടി കല്ലൂർ കൊട്ടാരം, പൂപ്പട, ഇ എസ് ഐ ആശുപത്രി മുള്ളുവേലി പടി വാട്ടർ അതോറിറ്റി, പുഞ്ച, എംആർഎഫ് പമ്പ് ഹൗസ്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 10 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുളള തൊണ്ടബ്രാൻ , സൗഹൃദകവല, ഇളങ്കാവ്, ഇടക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം, പുതുക്കാട്, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരോത്ത് കടവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാനാപള്ളി , മുണ്ടനാകുളം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന വടക്കെ കര അമ്പലം, കാണിക്ക മന്ധപം, അൽഫോൻസ , തെമ്മച്ചൻ മുക്ക് , രക്ഷാ ഭവൻ, കുട്ടിച്ചൻ , ഇല്ലത്തു പടി , വളത്തോൾ ആറ്റുവാക്കേരി, പ്ലാസിഡ്, പ്ലാസിഡ് സ്കൂൾ , കാനറാ ബാങ്ക്, എന്നീ ട്രാൻസ്ഫോമറുകളിൽ രാവില 9:30 മുതൽ 5:30 വരെ ഭാഗീകമായും വക്കച്ചൻ പടി, പാലമറ്റം അമ്പലം, മാടത്താനി, മാമ്മൂട് ലൂർദ്ദ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.റ്റി വർക്ക് ഉള്ളതിനാൽ തെള്ളിയാമറ്റം, ഓലായം എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ പള്ളിയമ്പുറം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ, മഞ്ചാടിക്കവല, ഈരയിൽകടവ്, എ വി ജി, കൊപ്രത്തമ്പലം, പൈപ്പ്& പൈപ്പ്, ശവക്കോട്ട, ബോംബെ പ്ലാസ്റ്റ്, നാരായണദേവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണികണ്ഠപുരം, ഉണ്ണാമറ്റം, രേവതിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നയിപ്ലാവ്, പൊങ്ങൻപാറ, പന്തമാക്കൽ കവല എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി മുടങ്ങും.