കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ വരുന്ന മണ്ഡപം, വേദഗിരി കുരിശു പള്ളി, വേദഗിരി  പള്ളി, കുമ്പിളുമൂട് എന്നീ ഭാഗങ്ങളിൽ 9 മണി  മുതൽ  5 മണി വരെ വൈദുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം, കുളം കണ്ടം,  എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല, വെള്ളികുളം,പൊന്തനാപ്പറമ്പ്, മംഗളഗിരി ,ഐരാറ്റുപാറ, മുരിക്കോലി ക്രീപ്പ്മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി  മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ ഏഴാംചേരി ബാങ്ക്  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ മെയ്ൻൻ്റെനൻസ് ഉള്ളതിനാൽ റിംസ് ട്രാൻസ്ഫോർമേർ പരിധിയിൽ 9  മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                                                                                                         കൂട്ടക്കല്ല് ട്രാൻസ് ഫോർമറിൻ്റെ കീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യംതിമുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി എച്ച് സി, നാൽപ്പാത്തിമല, എം.ജി കോട്ടേഴ്സ്, മ്ളാംകുഴി, ഹരിതാഹോംസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പ്രാന്തൻതറ, കുരുമുളക്, ഇരുമ്പുകമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വായനശാല, പരുത്തിക്കുഴി, മാധവത്തുപടി, പോളിമർ, ചായക്കടപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.