കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂലേപ്പീടിക ട്രാൻസ്‌ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുഞ്ഞനാട്, മാണിക്കുന്നം ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ ഇളപ്പുങ്കൽ , വെട്ടിപ്പറമ്പ് , കളത്തൂക്കടവ് , ചകിണിയാമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുത്തോലി ബാങ്ക്, നെയ്യൂർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.