കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ്, പാറക്കൽകടവ്, തുരുത്തി, മക്രോണി നമ്പർ -വൺ, മാങ്ങാനം ഹോസ്പിറ്റൽ, നാഗപുരം, അഗതി മന്ദിരം, ആശ്രമം എന്നീ ട്രാൻസ്‌ഫോർമർകൾക്ക് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര കാണിക്ക മണ്ഡപം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ചെമ്പുചിറ, ചെമ്പുചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട അമ്പലം, തീപ്പെട്ടി കമ്പനി, ചേന്നനാംപൊയ്ക, കിസാൻ കവല ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കാവ്, ഊട്ടിക്കുളം ട്രാൻസ്ഫോർമറുകളിൽ 10:00 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 05:30 വരെ കുടക്കച്ചിറ പള്ളി,കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം, കുടക്കച്ചിറ സ്കൂൾ.ഉച്ചക്ക് 01:00 മുതൽ 5:00 വരെ ചക്കാംമ്പുഴ ഹോസ്പിറ്റൽ, ചക്കാംമ്പുഴ ടൗൺ,ഇടക്കോലി സ്കൂൾ, ഇടക്കോലി ബുഷ് ഫാക്ടറി, ഇടക്കോലി മന്ത്രംകവല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ റിലയൻസ് (മെട്രൊ റോഡ്, പാറത്തോട്, പൊലീസ് സ്റ്റേഷൻ) ട്രാൻസ്ഫോർമർ ഭാഗത്ത് 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന അക്ഷര നഗർ, ഉറവ, ഫലാഹിയ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പള്ളം ഇലക്ടിക്കൽ സെക്ഷനിലെ ശാന്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാതിയപ്പള്ളി വെസ്റ്റ്, രേവതിപ്പടി എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും , ക്നാനായ ചർച്ച് ട്രാൻസ്ഫോർമറിൽ പൂർണമായും 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡീലക്സ്പടി ട്രാൻസ്ഫോർമറരിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.