കോട്ടയം ജി്ല്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി, ടി.ആർ.എഫ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമര ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഡീലക്‌സ്പ്പടി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, കുറിച്ചിമല, പി ടി എം സ്‌കൂൾ, മമെു, ആർ ഐ ടി, ഐഐഎംസി, ജെടിഎസ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 6ുാ വരെയും ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാൻകുന്ന് ,കണ്ണംകുളം, മൈലാടി പടി, കുന്നേൽപിടിക, പുറകുളം ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 5 ഭാഗികമായും വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്ക് സെക്ഷന്റെ പരിധിയിലുള്ള മാന്തുരുത്തി, പന്ത്രണ്ടാം മൈൽ, അയിക്കുളം, നെടുംങ്കുഴി, ചേർക്കോട്ട്, കേളചന്ദ്ര, വട്ടക്കാവ്, നിലംമ്പൊഴിഞ്ഞ, കലവറപ്പീടിക ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ആദർശം ക്ലബ്ബ്, ചാഴിക്കാടൻ ടവർ, വാരിമുട്ടം, മെഡിക്കൽ വെയർഹൗസ്, വൈദ്യൻ പടി എന്നീ ട്രാൻസ്‌ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിന്റൻസ് ഉള്ളതിനാൽ അരുവിത്തുറപള്ളി ജംഗ്ഷൻ, ഹോസ്പിറ്റൽ ജംഗ്ഷൻ, മന്തക്കുന്ന്, കെ.എസ്.ആർ.ടി.സി, സി.സി.എം, ജവാൻറോഡ്, തടവനാൽ, ചേന്നാട് കവല, ആനിപ്പടി, എട്ടു പങ്ക്, പെരുന്നിലം റോഡ്, സെൻട്രൽ ജംഗ്ഷൻ,മുട്ടം കവല, പോലീസ് സ്റ്റേഷൻ, വടക്കേക്കര, കടുവമുഴി, കോളേജ് പടി, ആറാം മൈൽ എന്നീ പ്രദേശങ്ങളിൽ
9.30 മുതൽ 5.30 വരെ ഭാഗികമായി സപ്ലൈ മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചാലുങ്കൽപ്പടി,വെട്ടത്തുകവല,പയ്യപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരിപാലന , ഇലവക്കോട്ട, ഞാലിയാകുഴി, പാറാവേലി, തുരുത്തേൽ , വടക്കേക്കര, വന്നല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുതിരപ്പടി ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ആശാഭവൻ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 2 മണി മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.