കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 28 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാടിവയൽ, സാൻജോസ്, ഏഴാം മൈൽ എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചങ്ങഴിമറ്റം , റെയിൽവേ ബൈപ്പാസ്സ് , ഏലംക്കുന്ന് പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി ,താന്നിയ്ക്ക പടി, വടവാതൂർ കുരിശ് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെമിനാരി, കൊച്ചുമറ്റം , പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ പാറകണ്ടം ഭാഗത്തു പുതിയ ബൈപാസ് റോഡിൽ 11 കെവി ലൈനുകളുടെ വർക്ക് നടക്കുന്നതിനാൽ ഏറ്റുമാനൂർ ടൗണിലും പേരൂർ ഭാഗത്തും എസ്റ്റേറ്റ് ഭാഗത്തും രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ പത്തു മുതൽ ഒന്ന് വരെ കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ,ഇരവുചിറ, ഇരവുചിറ ടവർ എന്നീ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.