കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒൻപത് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, സിംഹസനപള്ളി, റിലൈൻസ്, മാർക്കറ്റ്, ബിഎസ്എൻഎൽ, കുറിയനൂർകുന്നു,വിമലമ്പിക,കാളചന്ത,വട്ടമലപ്പടി, കെജി കോളേജ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി, പുലിക്കുന്ന്, മൂങ്ങാക്കുഴി ആശുപത്രി, കാരിമലപ്പടി, അച്ചൻപടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്‌ഫോർമറുകളിൽ ഉച്ചകഴിഞ്ഞ് 02:00 മുതൽ വൈകിട്ട് 05:00 വരെയും വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ മിൽ, എട്ടു പറ, ചാരാത്തു പടി ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വില്ലേജ് ഓഫീസ്, മെഡിക്കൽ മിഷൻ, പെരുമ്പനച്ചി, പട്ടാണിച്ചിറ, വലിയകുളം , ഗ്ലാസ് വേൾഡ്, സി എൻ കെ ഹോസ്പിറ്റൽ, മുക്കാടൻ, ഇറ്റലി മഠം, മാമൂട്, എസ്ബിഐ മാമ്മൂട്, ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3മണിവരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശ് പള്ളി, ഗവ. ‘ഹോസ്പിറ്റൽ, പുത്തൻപള്ളിക്കുന്ന്, ജനതാ റോഡ്, ജനതാ നഗർ, കോട്ടപ്പാലം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജോലികൾ നടക്കുന്നതിനാൽ പാലാ ടൗൺ, കുരിശ് പള്ളി കവല, ചെത്തിമറ്റം, എന്നീ ഭാഗങ്ങളിൽ വൈകിട്ട് 6.00 മുതൽ രാവിലെ 6.00 വരെയും കൊച്ചിടപ്പാടി, കവീക്കുന്ന്, മൂന്നാനി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.