കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓന്തുരുത്തി, കാട്ടാംകുന്നു , പൊന്നപ്പൻ സിറ്റി എന്നിവിടങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്തക്കടവ് ,പനയക്കഴിപ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൽക്കുളത്തുക്കാവ് , കോയിപ്പുറം സ്‌കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴമറ്റം, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, കുമ്പാനി ഭാഗങ്ങളിൽ 11.08.22 രാവിലെ 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തെക്കേപ്പടി, കയ്പനാട്ട് പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തു പടി, ടാഗോർ, കൂനംതാനം, സങ്കേതം, പുറക്കടവ് മാമുക്കപടി, എനാച്ചിറ, ആശാഭവൻ, കുതിരപ്പടി ടവർ, കുതിരപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (11082022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.