കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, നെന്മല ചർച്ച്, പുതുവയൽ, മണ്ണാത്തി പാറ,നെടുങ്കുഴി,മറ്റം, സിംഹാസന പള്ളി, ആലം പള്ളി, ആലമ്പള്ളി പള്ളി എൻഎസ്എസ്, താലൂക്ക് ഹോസ്പിറ്റൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുത്തൂട്ടി, കാമറ്റം, തുത്തൂട്ടി ചർച്ച് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 04:00 വരെ മരങ്ങാട് വളവ്, വെള്ളിലപ്പള്ളി പാലം, ചിറകണ്ടം. രാവിലെ 09:00 മുതൽ 01:00 വരെ അഗസ്ത്യ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊളക്കൽ, ഹോസ്പിറ്റൽ, പ്രിൻസ്, പുളിക്കപടവ് വട്ടൊലി ട്രാൻസ്‌ഫോർമകളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും ബിസ്‌ക്കറ്റ്, പരിയാരം ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടവേലി, ഞാറയ്ക്കൽ, മധുരം ചേരിക്കടവ്, വെട്ടിക്കൽ, പൊൻപള്ളി ,മിൽമ, മാധവൻ പടി, ഗുഡ് എർത്ത്, നീലേട്ട് ഹോംസ് , കുറ്റിയക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി,എരുമപ്പെട്ടി, വെണ്ണാശ്ശേരി ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി , കുറ്റിക്കാട്ട് അമ്പലം എന്നീ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വളയംക്കുഴി ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ജെസ്സ് , ദീപു എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൗർണമി, പാരശേരിപ്പീടിക, ചാന്നാനിക്കാട് ടവർ, കണിയാന്മല, എന്നീ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുതിരപ്പടി ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും അമ്മാനി, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉസ്മാൻ കവല ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.25 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles