കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , പാടത്തുംക്കുഴി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും ആനക്കുഴി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ , കുരുവിസ് ടവർ, മന്ദിരം ഹോസ്പിറ്റൽ, ആശ്രമം, നാഗപുരം, ചെമ്പോല, കന്നുകുഴി, എള്ളുകാല, ചാണ്ടിസ് ഹോം, പന്തുകളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടയം സോമിൽ ,കുട്ടി പടി, അവാസ് നഗർ, എസ്,ആർ.സി അമലഗിരി, അമലഗിരി, കളുമ്പുകാട്ടുമല, ബി കെ കോളേജ്, ഒട്ടകഞ്ഞിരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഏബനേസർ , കുരിച്ചിറ, പ്രിയാ ഗ്യാസ്, എൻകെയർ, തറമംഗലത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles