കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 11 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 11 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി, മുതൽവാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷനിന്റെ കീഴിൽ വരുന്ന പനച്ചിക്കാട്,അമ്പാട്ടുകടവ്, കച്ചേരിക്കവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5  വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ അനിച്ചുവട്. ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പാലച്ചുവട്, മണ്ണാർകുന്ന്, കരിമ്പിൻകാല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാങ്കുപടി, ജെറുശലേം മൗണ്ട്, ഡെലീഷ്യ , പുത്തൻ ചന്തഎന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായി  9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞൊണ്ടിമാക്കൽ, കാനാട്ടു പാറ,മുണ്ടാങ്കൽ, പയപ്പാർ ,തൂക്കുപാലം എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്‌ ഉള്ളതിനാൽ മുട്ടം ജംഗ്ഷൻ,  പോലീസ് സ്റ്റേഷൻ, സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി :- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലാക്കൽഓടിപടി, കാട്ടിപ്പടി, കൊച്ചുമാറ്റം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles