കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 21 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷന്റെ പരിധിയിൽ ഉള്ള ഇളങ്കാവ്, ഇടയ്ക്കാട്ടുപള്ളി, പുതുക്കാട്, വടൂർപീടിക, കായംകുളം എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മുത്തോലിക്കടവ്, നെയ്യൂർ, മേവട, വിളക്കുമരുത് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ട് കുന്ന്, ഗ്യാസ് ഗോഡൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെയും കീഴാറ്റുകുന്ന്, കയ്പനാട്ട് പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ് ഭാമശ്ശേരി ഭഗീരഥ , സെൻട്രൽ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ മലകുന്നം നമ്പർ 2, പ്ലാമൂട്, സെമിനാരി, ചകിരി, പള്ളത്തറ, ജോജി കമ്പനി, യുണൈറ്റഡ് കമ്പനി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കടിയനാട്, മറ്റപ്പള്ളി, ചേപ്പുംപാറ സ്‌കൂൾ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന ഓഫീസ്, ശങ്കര ശേരി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.