കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പെരുവ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളക്കുളം വടുക്കുന്നപ്പുഴ, പാലക്കാട്ട് പടി, എന്നീ സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ ആർക്കേഡ്, ടെൻസിങ്,
നിയർ ബൈ മാർട്ട്, അമ്പ, വള്ളിക്കാവ്, പെരുന്ന ടെമ്പിൾ, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി, ഓണപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, കാലായിൽ പടി, കേരളബാങ്ക്, ഔട്പോസ്റ്റ്, ആനമുക്ക്, അറക്കൽത്തറ നമ്പർ 1, അറക്കൽത്തറ നമ്പർ.2, സാജ്കോ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ മേലുകാവ് സെമിത്തേരി, നടക്കൽ കൊട്ടുകാപ്പള്ളി, എട്ടുപങ്ക്, വെയില്കാണാപാറ, പോലീസ് സ്റ്റേഷൻ, വടക്കെക്കര എന്നീ ഭാഗങ്ങളിൽ രാവിലെ 10am മുതൽ 5.30വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം ഹോസ്പിറ്റൽ, മന്ദിരം ജംഗ്ഷൻ, അശ്രമം, നാഗപുരം, കൊല്ലാട്പാടം, മുക്കാട്, സ്കൈലൈൻ , മേനാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, വേദഗിരി ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 01:00 വരെ കണ്ണമ്പാല. ഉച്ചയ്ക്ക് 2:00 മുതൽ 17:30 വരെ പള്ളിയമ്പുറം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദയറാ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരപ്പൊഴിഞ്ഞ, മുതലപ്ര, വക്കീൽ പടി, തൂമ്പുങ്കൽ , എസ് സി കവല& പാലമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചൂള കവല കടുവാക്കുളം ദിവാൻ പുരം ദിവാൻ കവല കുന്നംപള്ളി എന്നീ പ്രദേശങ്ങളിൽരാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, ഡി സി ബുക്ക്സ്, ചെല്ലിയൊഴുക്കം, ശാസത്രി റോഡ്, എസ് എച്ച് മെഡിക്കൽ സെൻ്റർ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.