കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ലീ പോളിമേഴ്സ്, ഐറിൻ റബ്ബഴ്സ്, ലീ അസോസിയേറ്റ്സ്,ഷാരോൺ റബ്ബഴ്സ്, സൂര്യ റബ്ബഴ്സ്, ഏദൻ റബ്ബഴ്സ്, നാഷണൽ റബ്ബഴ്സ്, പ്രീമിയർ റബ്ബഴ്സ്, ജെസ്സി കുര്യാക്കോസ് ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05 വരെയും മലകുന്നം നമ്പർ.1, ഇളംകാവ് നമ്പർ.1, ഇളംകാവ് നമ്പർ.2, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറിൽ 2.15മുതൽ 05 വരെയും വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന വിളക്കുമാടം പമ്പ്,ചാത്തൻകുളം ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ കുന്നപ്പള്ളി, മുല്ലമറ്റം, ആറായാനികവല എന്നി ട്രാൻസ്ഫോർമറുകൾ ഓഫ് ആയിരിക്കും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻഎസ്എസ് ഹെഡ് ക്വാർട്ടേഴ്സ് , റെഡ് സ്ക്വയർ , എൻഎസ്എസ് ഹോസ്റ്റൽ , ഡൈൻ , കേരള വാട്ടർ അതോറിറ്റി , വേട്ടടി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട്ട്, മല ,നെല്ലാനിക്കാട്ടു പാറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി വർക്ക് ഉള്ളതിനാൽ വഞ്ചാങ്കൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.