തൊഴിലാളികളുടെ ശമ്പളം ഘട്ടംഘട്ടമായി നൽകാൻ തീരുമാനം; പ്രതിഷേധ സമരത്തീയുമായി കെഎസ്ആർടിസി കോട്ടയം ഡിപ്പോ ജീവനക്കാർ

കോട്ടയം: തൊഴിലാളികളുടെ ശമ്പളം ഘട്ടം ഘട്ടമായി നൽകാനുള്ള തീരുമാനത്തിന് എതിരെ കോട്ടയത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തീ..! സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്തേണ്ടതും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ വൈകിട്ട് ഒൻപതു മണിയ്ക്കു കോട്ടയം ഡിപ്പോയിൽ ടിഡിഎഫ് നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും.

Advertisements

Hot Topics

Related Articles