കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ക്യാന്റീനിന്റെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കൊഴുകുന്നു. ദിവസങ്ങളോളമായി സെപ്റ്റിക്ക് ടാങ്ക് മാലിന്യം റോഡിലേയ്ക്കു പൊട്ടിയൊഴുകിയിട്ടും ഉദ്യോഗസ്ഥരോ, ഉത്തരവാദിത്വപ്പെട്ടവരോ റോഡിലേയ്ക്കു തിരഞ്ഞ് നോക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തുള്ള ക്യാന്റീനിന്റെ ഒരു വശത്തെ സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് ലൈനാണ് ചോർന്നൊഴുകുന്നത്.
ഇതേ തുടർന്നു സെപ്റ്റിക്ക് ടാങ്കിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. മാലിന്യം റോഡിലേയ്ക്കു പടർന്നൊഴുക തുടങ്ങിയതോടെ പ്രദേശത്ത് കാൽനടപോലും ദുസഹമായി. റോഡിരികിൽ തന്നെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ്. ഈ സ്റ്റാൻഡിൽ എത്തുന്ന ഓട്ടോഡ്രൈവർമാരും ഈ മാലിന്യത്തിന്റെ ദുർഗന്ധം മൂലം അതിരൂക്ഷമായ സ്ഥിതിയിലാണ്. നേരത്തെ പ്രദേശത്ത് കക്കൂസ് മാലിന്യം പൊട്ടിയൊഴുകി നാട്ടുകാർ ദുരിതത്തിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യം പൊട്ടിയൊഴുകിയിട്ടും നാട്ടുകാർക്ക് സഹായകരമാകുന്ന യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി മാലിന്യം നീക്കം ചെയ്യാനും, ദുർഗന്ധം ഒഴിവാക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.