കോട്ടയം :കോട്ടയത്ത് കെഎസ്ആർടിസി ബസ് തട്ടി ബൈക്കിൽ തട്ടി ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏകദേശം ആറു മണിയോടുകൂടി കോട്ടയം നഗരത്തിൽ റൗണ്ടാനയ്ക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. കൊല്ലാട് സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ കോട്ടയത്ത് നിന്നും പെരുമ്പാവൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ഇടതുവശത്തേക്ക് മറയുകയും പിന്നാലെ വന്ന ലോറിയുടെ അടിയിലേക്ക് വാഹനം അകപ്പെടുകയും ചെയ്തു. യുവാവ് പെട്ടെന്ന് ചാടി മാറുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Advertisements