ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനെൽ വേലി ജില്ലയിൽ പാമ്പൻ കോവിലിൽ മഹാലിംഗം ഭാര്യ ജ്യോതി (ശാന്തി) , തമിഴ്‌നാട് തിരുനെൽ വേലി ജില്ലയിൽ പാമ്പൻ കോവിലിൽ ഭഗവതി ഭാര്യ രസികമ്മ (കാമാക്ഷി) എന്നിവരെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചങ്ങനാശ്ശേരി ഇടിഞ്ഞില്ലം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്കുളള കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത യുവതിയുടെ ബാഗിൽ നിന്നും പഴ്‌സാണ് മോഷണം പോയത്. പഴ്‌സിൽ 1500 രൂപയാണ് ഉണ്ടായിരുന്നത്. തുടർന്നു യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന്്, പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ബസിനുള്ളിൽ തമിഴ്‌നാടോടി സ്ത്രീകളുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന്, ഇവരെ പിൻതുടർന്ന് കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനങ്ങളിൽ കയറി മനപൂർവ്വം തിക്കും തിരക്കുമുണ്ടാക്കി മോഷണം പതിവാക്കിയിട്ടുളള അന്തർ സംസ്ഥാന മോഷണ സംഘത്തിൽ പെട്ടവരാണിവർ. കോട്ടയം ഭാഗത്തേക്കുളള കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത് അനാവശ്യമായി തിക്കും തിരക്കുമുണ്ടാക്കി യുവതിയുടെ ബാഗിൽ നിന്ന് മോഷണം നടത്തി കെ.എസ്.ആർ.ടി.സി ഭാഗത്തിറങ്ങിയ സംഘത്തെയാണ് ചങ്ങനാശ്ശരി പോലീസ് പിൻതുടർന്ന് പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുളള മോഷണത്തിന് ചെറുതും വലുതുമായ നിരവധി കേസുകൾ നിലവിലുണ്ട്.