കെ.എസ്.ആർ.ടി.സിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം -11.45
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിച്ച ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ചയാളെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിനുള്ളിൽ വന്നിറങ്ങിയ പുല്ലാട് സ്വദേശികളായ സ്ത്രീകളെയാണ് ഇതുവഴി എത്തിയ യുവാവ് കടന്നു പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്ടന്ന് ഒരാൾ കടന്നു പിടിച്ചതോടെ, സ്ത്രീകൾ പതറിപ്പോകുകയും, ഇയാളെ അടിക്കുകയും ചെയ്തു. അടികൊണ്ടതോടെ ഇയാൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ടിബി റോഡിലൂടെ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു സമീപത്തേയ്ക്ക് ഓടി. ഇവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ പിന്നാലെ ഓടി ഇയാളെ പിടികൂടി. പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ഇയാളെ പിടികൂടിയത്.
വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത് ഓടിയ ആളാണെന്നാണ് ധരിച്ചാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ പിടികൂടിയത്. തുടർന്നു ഇയാളെ വീട്ടമ്മമാരുടെ അടുത്ത് എത്തിച്ചു. വീട്ടമ്മമാർ ഇയാളെ വിട്ടയക്കാൻ നിർദേശച്ചതോടെ, മാപ്പ് പറഞ്ഞ ശേഷം യുവാവിനെ വിട്ടയച്ചു. സംഭവത്തെ തുടർന്നു നാട്ടുകാർ ഓടിയെത്തിയതോടെ ടിബി റോഡിൽ അൽപ നേരം ഗതാഗത തടസവും നേരിട്ടു.