കോട്ടയം: കോട്ടയം കെഎസ്ആർറ്റിസി ബസ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ശുചിമുറിയിൽ കയറിയ യുവതിയോട് ശുചിമുറി സ്വയം വൃത്തിയാക്കണമെന്ന് ജീവനക്കാരൻ. ഇന്ന് രാവിലെ 10 മണിക്കായിരുന്നു പണം നൽകി ഉപയോഗിക്കുന്ന
ശുചിമുറി സ്വയം വൃത്തിയാക്കണമെന്ന തരത്തിൽ ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം ഉണ്ടായത്. മൂത്രം ഒഴിക്കുന്നതിന് 5 രൂപാ വാങ്ങുന്നതല്ലേ ദുർഗന്ധം കാരണം ശർദ്ദിക്കുവാൻ വരുന്നു നിങ്ങൾക്ക് വൃത്തിയാക്കിക്കൂടെയെന്ന് യുവതി കൗണ്ടറിൽ ഇരുന്ന ജീവനക്കാരോട് പറഞ്ഞു.
തുടർന്ന് ക്ഷുഭിതനായ ഇയാൾ ഉപയോഗിക്കുന്നവർ തന്നെ വൃത്തിയാക്കണം എന്ന് യുവതിയോട് പറഞ്ഞു. ഇതുകേട്ട ഇവരുടെ ഭർത്താവ് ചോദിച്ചപ്പോൾ അയാളോടും ഇങ്ങനെ സംസാരിച്ചു. തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന എസ് ഐ എത്തി കെഎസ്ആർ റ്റിസി സെക്യൂരിറ്റിയോട് വിവരം പറഞ്ഞു. പിന്നീട് ജീവനക്കാരനെത്തി ശുചിമുറി വൃത്തിയാക്കുകയായിരുന്നു. രാപകൽ വ്യത്യാസമില്ലാതെ പതിനായിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന ബസ്റ്റ് സ്റ്റാൻ്റിലെ അമിത പണം വാങ്ങുന്ന ശുചിമുറികളിലെ ദുർഗന്ധം ഒഴിവാക്കുവാനും വൃത്തിയാക്കുവാനും ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.