കോട്ടയം: വരുമാനം ഉള്ളത് പോലെ മാത്രമേ ഇനി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകൂ എന്ന സർക്കാരിന്റെ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയും , അവഹേളനവും ആണ് എന്ന് ട്രാൻസ് പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ കുറ്റപ്പെടുത്തി.
യൂണിയൻ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിജു കുരുയാക്കോസ് ഉദ്ഘാടനം ചെയ്തു. മെനുഹിൻ ജോസഫിനെ പ്രസിഡന്റ് ആയും , പി.എസ് നിശാന്ത്, സെക്രട്ടറി ആയും, പിടി സുനിൽ ട്രഷറർ, ആയും ബിജു പഴയകരി, റ്റിജി. എം. സ്കറിയ എന്നിവർ സംസ്ഥാന പ്രതിനിധികൾ ആയും തിരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാം കെ സജി , എസ്, സുധീഷ് , കെ. കെ രാജേഷ്, വർഗീസ് ജോസഫ്, സാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനത്തെ ഇല്ലാതാക്കി സ്വകാര്യ മേഖലക്ക് തീറെ ഴുതാനാണ്, അണിയറയിൽ നീക്കം നടക്കുന്നത് എന്നും യോഗം ആരോപിച്ചു.