കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ
നിന്നും ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യ ലഹരിയിൽ സ്ത്രീകൾക്ക് നേരെ വീണ്ടും യുവാവിന്റെ അതിക്രമം. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സ്ത്രീകൾക്ക് നേരെ കോട്ടയം നഗരമധ്യത്തിൽ അതിക്രമം ഉണ്ടാകുന്നത്. ഒരാഴ്ച മുൻപും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് സ്ത്രീകൾക്കു നേരെ അതിക്രമം ഉണ്ടായിരുന്നു. ഇത് കൂടാതെ ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ രണ്ടു ദിവസമാണ് സ്ത്രീകളെ ശല്യം ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം. സ്റ്റാൻഡിലേയ്ക്ക് എത്തിയ യാത്രക്കാരിയെ മദ്യലഹരിയിൽ എത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. ഇതേ തുടർന്നു, പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നു ഇയാളെ പിടികൂടി. ഇവിടെ നിന്നും കെ.എസ്.ആർ.ടി.സിയിലെ പൊലീസ് എയ്ഡ്പോസ്റ്റിൽ എത്തിച്ചു. തുടർന്നു, പൊലീസ് കൺട്രോൾറൂമിൽ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസൻ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലേയ്ക്കു കൊണ്ടുപായി. ഇയാൾ നിരന്തരം കെ.എസ്.ആർ.ടി.സി പരിസരത്ത് മദ്യലഹരിയിൽ എത്തി സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.