കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾ സുരക്ഷിതരല്ല..! സർക്കാർ ഉദ്യോഗസ്ഥയെ പിന്നാലെ നടന്ന് ശല്യം ചെയ്തു; വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചൊടിച്ചു; കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സ്ത്രീ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു

കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾക്ക് സുരക്ഷിതമായി കയറാനുള്ള സൗകര്യമില്ല. നടന്നു വരുന്ന സ്ത്രീകളെ പിന്നാലെ എത്തി ആക്രമിക്കുകയും കടന്നു പിടിക്കുകയും ഇടവഴിയിലേയ്ക്കു ക്ഷണിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് അഴിഞ്ഞാടുകയാണ്. സ്ത്രീകളെ കണ്ടാൽ കടന്നു പിടിക്കുകയും പിന്നാലെ നടന്ന് അക്രമിക്കുകയും ചെയ്യുന്ന സംഘങ്ങളെ അമർച്ച ചെയ്യാൻ സ്റ്റാൻഡിൽ പേരിന് മാത്രമുള്ള പൊലീസുകാരനും സാധിക്കുന്നില്ല.

Advertisements

ഒരാഴ്ച മുൻപാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ വന്നിറങ്ങിയ സർക്കാർ ഉദ്യോഗസ്ഥയെ ഇതേ ബസിലെത്തിയ അക്രമി പിൻതുടർന്ന് ശല്യം ചെയ്തത്. ഇവരെ ഇടവഴിയിലേയ്ക്കു ക്ഷണിച്ചാണ് ഇയാൾ ശല്യം ചെയ്തിരുന്നത്. സമീപത്തെ കട ഉടമ ഇടപെട്ടതോടെയാണ് ഇയാളുടെ അതിക്രമത്തിൽ നിന്നും ആ സർക്കാർ ഉദ്യോഗസ്ഥ രക്ഷപെട്ടത്. ഇതിനു സമാനമായ അക്രമങ്ങൾ പത്തെണ്ണമെങ്കിലും ഒരു ദിവസം കോട്ടയം സ്റ്റാൻഡിൽ നടക്കുന്നുണ്ടെന്നത് പകൽ പോലെ സത്യമാണ്. എന്നാൽ, ഒരു ദിവസം പോലും അക്രമികളെ അമർച്ച ചെയ്യാൻ സാധിക്കാറില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച നടന്നത് ഏറെ ദാരുണമായ സംഭവമായിരുന്നു. സ്വന്തം സഹപ്രവർത്തകയെ അക്രമത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിനാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തത്. കോട്ടയം ഡിപ്പോയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂക്കിന്റെ പാലം തകർന്ന ഇദ്ദേഹം ആശുപത്രിയിലാണ്. ഇതിനു മുൻപ് സമാന രീതിയിൽ കെ.സ്വിഫ്റ്റിന്റെ ബസിനുള്ളിൽ ആക്രമണം നടത്തിയ റിട്ട.റെയിൽവേ ഉദ്യോഗസ്ഥനായ ജോർജ് തന്നെയാണ് ഇന്നലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും അക്രമം അഴിച്ചു വിട്ടതെന്നു പൊലീസ് പറഞ്ഞു.

അനാശാസ്യ സംഘങ്ങളുടെ അഴിഞ്ഞാട്ടം
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നതിന് അനാശാസ്യ സംഘങ്ങൾക്ക് വലിയൊരു പങ്കുണ്ട്. സ്റ്റാൻഡ് കേന്ദ്രീകരിച്ച് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ ജോലി ചെയ്യുന്ന സ്ത്രീകൾ ആണെന്നു തെറ്റിധരിച്ചാണ് മദ്യലഹരിയിൽ എത്തുന്ന പലരും സാധാരണക്കാരായ സ്ത്രകളെ കടന്നാക്രമിക്കുന്നത്. പലരും എന്താണ് കാര്യമെന്ന് മനസിലാക്കാനോ, പ്രതികരിക്കാനോ പോലുമാകാതെ തരിച്ച് നിൽക്കാറാണ് പതിവ്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ വേണ്ട സജീകരണങ്ങൾ ഇവിടെ ഉണ്ടാകണമെന്നാണ് സാധാരണക്കാരുടെ അഭ്യർത്ഥന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.