കെഎസ്‌യു കോട്ടയം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് ഇലക്ഷൻ കൺവെൻഷനും നടന്നു

കോട്ടയം : കെ.എസ്‌.യു കോട്ടയം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് ഇലക്ഷൻ കൺവെൻഷനും നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എൻ നൈസാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആരോഗ്യ സർവകലാശാല സംസ്ഥാന കൺവീനർ Dr. സാജൻ വി എഡിസൺ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജിത്തു ജോസ് എബ്രഹാം , സംസ്ഥാന കൺവീനർ Sebastian ജോയ് , യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ ജോസഫ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് ടി വർഗീസ് , അശ്വിൻ സാബു എബ്രഹാം , ജില്ലാ സെക്രട്ടറിമാരായ ഗൗതം രാജ് , ജോൺസ് പി ബിജു , എഡ്വിൻ ജെയിംസ് ടോമി ,കെ.എസ്‌.യു ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് മിഥുൻ കുമാർ എന്നിവർ പങ്കെടുത്തു.കോട്ടയം മെഡിക്കൽ കോളേജ് , കോളേജ് ഓഫ് ഫർമസിയൂട്ടിക്കൽ സയൻസ് , മാനാനം കെ.ഇ.കോളേജ് എന്നീ യൂണിറ്റുകളിലെ പ്രസിഡന്റുമാരും സഹപ്രവർത്തകരും സന്നിദ്ധരായിരുന്നു.

Advertisements

Hot Topics

Related Articles