കോട്ടയം കുടമാളൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; രണ്ടു പ്രതികൾ കൂടി പിടിയിൽ; പിടിയിലായത് കഞ്ചാവ് ഗുണ്ടാ മാഫിയ സംഘാംഗങ്ങളായ യുവാക്കൾ

കോട്ടയം: കുടമാളൂർ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻതൂക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിൽ. ആർപ്പൂക്കര കരിപ്പഭാഗം കൊച്ചുപറമ്പിൽ അരുൺകുമാർ (കൊച്ചവൻ -22), അയ്മനം ശ്രീനവമി നിതിൻ പ്രകാശ് (ചക്കര 27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ക്രിമിനൽസംഘത്തലവൻ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസിനെ (27) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Advertisements

കുടമാളൂർ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് അക്രമി സംഘം വയോധികനെ വെട്ടിയത്. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുട്ടപ്പ(84)നാണ് വെട്ടേറ്റത്. കുട്ടപ്പന്റെ മകൻ ഗിരീഷും അക്രമി സംഘവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്നു, ഇതിന്റെ വൈരാഗ്യത്തിൽ ഗിരീഷിനെ തിരഞ്ഞെത്തിയ അക്രമി സംഘം കുട്ടപ്പനെ ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെട്ടേറ്റ കുട്ടപ്പൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയയായിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.