കോട്ടയം കുടമാളൂരിലെ റോഡരികിൽ കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിൽ എത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; കുഴഞ്ഞ് വീണ കുടമാളൂർ സ്വദേശി വെന്റിലേറ്ററിൽ

കുടമാളൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം : ഉച്ചയ്ക്ക് 2.15

കുടമാളൂർ : കോട്ടയം കുടമാളൂരിലെ റോഡരികിൽ കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിൽ എത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കുഴഞ്ഞ് വീണ് റോഡരികിൽ കിടന്ന വയോധികനെ കണ്ട് ഓടിയെത്തിയ യുവാക്കൾക്കൊപ്പം നാട്ടുകാർ കൂടി ചേർന്നാണ് ഇദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞ് വീണ കുടമാളൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. കുരിശുമ്മൂട്ടിൽ ജോർജ് (60) ആണ് ആശുപത്രിയിൽ കഴിയുന്നത്.

Advertisements

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുടമാളൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. റോഡരികിലുടെ നടക്കുന്നതിനിടെ വെയിലിന്റെ ചൂടേറ്റ് വയോധികൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഇദ്ദേഹം റോഡിൽ കുഴഞ്ഞ് വീണത് കണ്ട് , നാട്ടുകാരിൽ ചിലർ സമീപത്ത് ഓടി എത്തി. എന്തു ചെയ്യണമെന്നറിയാതെ ഇവർ നിൽക്കുന്നതിനിടയിലാണ് ഡി വൈ എഫ് ഐ ആർപ്പൂക്കര മേഖല സെക്രട്ടറി വൈശാഖും ഒപ്പമുണ്ടായിരുന്ന പ്രവർത്തകനും ഇവിടെ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിൽ വീണു കിടക്കുന്ന വയോധികനെ ഉടൻ താങ്ങിയെടുത്ത വൈശാഖും സുഹൃത്തും ചേർന്ന് ഇത് വഴി എത്തിയ വാഹനം തടഞ്ഞ് നിർത്തി. സി.എസ്.ഐ സഭയിലെ വൈദികനായ ദീപുവിന്റെ വാഹനം ആയിരുന്നു ഇത്. ഈ വാഹനത്തിൽ തന്നെ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ആശുപത്രി അധികൃതർ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.

ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് അദ്ദേഹത്തിന്റെ വീട് കണ്ടെത്തി അപകട വിവരം ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.