കോട്ടയം: കിടങ്ങൂരിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് പരിയത്തൂർ മുടക്കാട് ഭാഗം പുത്തൻപീടികയിൽ അലി ഇക്ബാൽ (35), കോട്ടയം പെരുമ്പായിക്കാട് ഉദയംപുത്തൂർ പവിത്രം സതീഷ് കുമാർ (51), അമയന്നൂർ കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് (31) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും കിടങ്ങൂർ പൊലീസും ചേർന്ന് പിടികൂടിയത്. 13 ഗ്രാം കഞ്ചാവും 2.66 ഗ്രാം എംഡിഎംഎയുമായി കിടങ്ങൂർ പോലീസിന്റെ പടിയിൽ ആയത്. ജൂൺ രണ്ടിനു രാവിലെ 09.30 മണിയോടെ കിടങ്ങൂർ വടക്കേനകത്തു വീട്ടിൽ നിന്നും ആണ് പ്രതികളെ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി അറസ്റ്റുചെയ്തത്.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ.യുടെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
കോട്ടയം കിടങ്ങൂരിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു പേർ പൊലീസ് പിടിയിൽ; പിടിയിലായത് പാലക്കാട് പെരുമ്പായിക്കാട് അമയന്നൂർ സ്വദേശികൾ
