ഗോവയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കുടയംപടി സ്വദേശിയുടെ സംസ്കാരം നാളെ : മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തിക്കും

കുടയംപടി: ഗോവയിൽ വാഹനാപകടത്തിൽ മരിച്ച കുടയംപടി സ്വദേശിയായ യുവാവിൻ്റെ സംസ്കാരം നാളെ. അപകടത്തിൽ മരിച്ച വടക്കേപ്പറമ്പിൽ ഉണ്ണി രമേശിന്റെ (36) മൃതദേഹം നാളെ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കുടമാളൂരിലെ ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം പകൽ 11 മണിക്ക് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.
പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്.
ഭാര്യ: പവിത്ര പ്രദീപ്.
മകൾ: നീരജ.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു.

Advertisements

Hot Topics

Related Articles