കോട്ടയം : അന്തർദേശീയ അംഗീകാരമുള്ള വൊക്കേഷണൽ കോഴ്സുകളുടെ ഭക്ഷ്യ കാർഷിക വിപണന പ്രദർശനമേള കുമരകം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ഓർഗാനിക് ഗ്രോവർ, ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തുടങ്ങിയ കോഴ്സുകളും ആയി ബന്ധപ്പെട്ട് കുട്ടികൾ പഠിക്കുന്നതും പരിചയത്തിലുള്ളതുമായ സ്റ്റിൽ, പ്രവർത്തന മോഡലുകളും നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വിപണനവും ചേർത്തുള്ള മേളയാണ് സംഘടിപ്പിച്ചത്. തൊഴിൽ സാധ്യതകൾ ഏറെയുള്ള വി എച്ച് എസ് സി കോഴ്സുകളുടെ പ്രാധാന്യം വെളിപ്പെടുത്തുകയായിരുന്നു മേളയുടെ ലക്ഷ്യം. സ്കിൽ ഡേയുടെ ഔപചാരിക ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് അംഗമായിട്ടുള്ള മേഖല ജോസഫ് നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിയാട്രീസ് മരിയ , ഹൈസ്കൂൾ എച്ച് എം പി.എം.സുനിത , അധ്യാപകരായ ശ്രീകുമാർ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ബി എസ് സുഗേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾപൂജ ചന്ദ്രൻ സ്വാഗതവും,സന്ധ്യ ടി എസ് നന്ദിയും രേഖപ്പെടുത്തി.