കോട്ടയം കുറവിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ  ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു ; അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസിൻ മരണപ്പെടുന്നത് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോട്ടയം : ചുങ്കത്തെ എംജി സർവകലാശാല സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു. മരണം കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് അർദ്ധ ബോധാവസ്ഥയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ കുറവിലങ്ങാട്ട് നിന്ന് കണ്ടെത്തിയ യാസീൻ കോട്ടയം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ കഴിയവേ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോളേജ് കഴിഞ്ഞ് ഇയാളെ കാണാനില്ലാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്നും ബന്ധുക്കൾക്ക് കോൾ എത്തിയത്.

Advertisements

 ആറരയോടെ യുവാവ് വീട്ടിൽ എത്താതെ വരികയും ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികയും ചെയ്തതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കുറവിലങ്ങാട് പൊലീസ് യുവാവിനെ കണ്ടെത്തിയതായി കാട്ടി ബന്ധുക്കളെ വിവരം അറിയിച്ചത്. കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന ആളൊഴിഞ്ഞ വീടിനു ഉള്ളിൽ അർദ്ധ ബോധാവസ്ഥയിൽ ഇയാളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.പൊലീസ് തന്നെയാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15 ആം വാർഡിൽ എത്തിച്ചത്. തുടർന്ന് ഇവിടെ അടിയന്തര ചികിത്സ നൽകുകയും ചെയ്തു. യുവാവിന്റെ ദുരൂഹത തിരോധാനത്തിലും ഇയാളെ അസ്വാഭാവികമായ രീതിയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയതിലും അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പുല്ലരി കുന്ന് സ്റ്റാസിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് മരിച്ച യാസിൻ.  കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിയോടെ കൂട്ടുകാരന് ഷർട് എടുക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും പോയത്. 8.30 ന് കുറവിലങ്ങാട് സി.ഐ കാളികാവ് ഉള്ള നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ മദ്യഭാഗത്തു ഗുരുതരമായി  പരിക്കെറ്റ് കിടക്കുകയായിരുന്ന മുഹമ്മദ്‌ യാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട് എന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഏകദേശം 300  മീറ്റർ അകലെ സ്‌കൂട്ടർ നിർത്തിയ ശേഷം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്കു യാസിൻ ഒറ്റയ്ക്ക് നടന്നു പോകുന്നത് സമീപത്തെ സി. സി.ടി. വി ദൃശ്യം ത്തിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതിൽ നിന്നും മനസിലാകുന്നത് വളരെ അടുപ്പമുള്ള ഒരാൾ വീട്ടിനുള്ളിൽ കാത്തുനിൽക്കുന്നുണ്ട് എന്നതാണ് എന്ന് പോലീസ് പറയുന്നു. പോലീസ് അന്വേഷണം ഊർജിതപെടുത്തിയിട്ടുണ്ട്.യാസിന്റെ ആരോഗ്യനില വൈക്കം ഇൻഡോ -അമേരിക്കൻ ആശുപത്രിയിൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

മദ്യപിക്കുകയോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാത്ത യുവാവ് ഇത്തരത്തിൽ ഇവിടെ എത്തിയതിനു പിന്നിൽ മറ്റ് എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. വിഷയത്തിൽ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുന്നതിനാണ് ബന്ധുക്കൾ തയ്യാറെടുക്കുന്നത്.അമ്മ ഈരാറ്റുപേട്ട മണ്ണാറാട് കുടുംബ അംഗമാണ് സഹോദരി ആസിയ അയൂബ്.

Hot Topics

Related Articles