കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ വൈശാഖമാസഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, പയ്യന്നൂർ മരങ്ങാട്ട് മുരളീകൃഷ്ണൻ നമ്പൂതിരി, പയ്യന്നൂർ പാലോ ന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവർ ആചാര്യന്മാരായാണ് യജ്ഞത്തിന് തുടക്കമായത്. വൈകിട്ട് 6.30 ന് കിഴക്കെ ഗോപുര നടയിൽ ആചാര്യന്മാരെ ക്ഷേത്രം ഭരണാധികാരികൾ സ്വീകരിച്ചു. തുടർന്ന് മാഹാത്മ്യ പ്രഭാഷണം, ദീപാരാധന എന്നിവ നടന്നു.
12 മുതൽ എല്ലാ ദിവസവും രാവിലെ 6 മുതൽ ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും. 17 ന് ഉച്ചയ്ക്ക് 3 ന് രുഗ്മിണീ സ്വയം വര ഘോഷയാത്ര കിഴക്കെ ആലു ചുവട്ടിൽ നിന്നും ആരംഭിക്കും. 18 ന് വൈകിട്ട് 6 ന് പാരായണ സമാപനംദീപാരാധന എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭരണാധികാരി കെ.എ. മുരളി കാഞ്ഞിരക്കാട്ട് ഇല്ലം അറിയിച്ചു.
Advertisements

