കോട്ടയം കുമരകത്ത് വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽക്കേസിൽ പ്രതികളായ യുവാക്കൾ

കോട്ടയം: കുമരകത്ത് വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തിരുവാർപ്പ് കാഞ്ഞിരം പാറേനാൽപ്പതിൽ പി.ആർ ജെറിൻ (26), ചെങ്ങളം പരുത്തിയകം മാലിയിൽ വീട്ടിൽ കിരൺ (24), കിളിരൂർ പരിത്തിയകം സർപ്പപറമ്പിൽ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് ജെറിൻ. ഇയാളും സുഹൃത്തുക്കളും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ച ലഹരി മരുന്നുമായി പരുത്തിയകം ഭാഗത്ത് നിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുമരകം എസ്.ഐ ഹരികുമാർ നായർ, ഗ്രേഡ് എസ്.ഐ ബസന്ത്, എ.എസ്.ഐ റോയി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജിത്, സജീവൻ, യേശുദാസ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയുമായിരുന്നു. പ്രതികളുടെ ദേഹ പരിശോധന നടത്തിയതിൽ സിപ് കവറുകളിലാക്കി വില്പനക്ക് സൂക്ഷിച്ച 01.21 ഗ്രാം എംഡിഎംഎ കണ്ടെത്തി. കോട്ടയം എക്‌സൈസ് റെയിഞ്ച്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് കുമരകം സ്റ്റേഷനുകളിലായി എൻഡിപിഎസ് കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി ജെറിൻ.
മൂന്നാം പ്രതി അഭിജിത്തിന്റെ പേരിൽ കുമരകത്ത് എൻഡിപിഎസ് കേസ് നിലവിലുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ അധ്യായന വർഷം തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജില്ലയിൽ ആകമാനം കർശന പരിശോധനയും, ബോധവൽക്കരണവും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ അറിയിച്ചു.

Hot Topics

Related Articles