കോട്ടയം : കോട്ടയം കുറവിലങ്ങാട് അനധികൃത പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. 300 ഓളം ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ളവയാണ് കുറവിലങ്ങാട് പൊലീസും തിരഞ്ഞെടുപ്പ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തത്. ബുധനാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം. മണ്ണിട്ട് നികത്താൻ അനുമതി ലഭിച്ച പാറമടയിലാണ് ഇന്ന് പരിശോധന നടന്നത്. ഇവിടെ നിന്നും 300 ഓളം ജലാറ്റിൻ സ്റ്റിക്കും , സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു.
Advertisements