കുറവിലങ്ങാട് : നാടിനെ നടുക്കിയ കുറവിലങ്ങാട് ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് കൈത്താങ്ങായി കുറവിലങ്ങാട്ടെ വ്യാപാര സ്ഥാപനം . എം സി റോഡിൽ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് തുണ ആയി സമീപത്തെ വ്യാപാര സ്ഥാപനമായ ഇ കെ ഏജൻസീസ് രംഗത്തെത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണവരെ ആദ്യം സ്ഥാപന ഉടമയുടെ വാഹനത്തിൽ ആണ് ആശുപത്രിയിൽ എത്തിച്ചത് പരിക്കേറ്റ് കൂടെ ആൾ ഇല്ലാത്തവർക്ക് തുണ നൽകാൻ സ്ഥാപനത്തിലെ സ്റ്റാഫുകളെയും ഉടമ പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചു.
Advertisements