കോട്ടയം കുറവിലങ്ങാട് കാൽനടയാത്രക്കാരുമായി എം.സി റോഡിലെ നടപ്പാതയുടെ സ്ളാബ് ഇളകി വീണു; മൂന്ന് കാൽനടയാത്രക്കാർ ഓടയിലെ കുഴിയിൽ വീണു; മൂന്നു പേർക്ക് പരിക്ക് 

 കുറവിലങ്ങാട് : നടപ്പാതയുടെ സ്ലാബിന് മുകളിലൂടെ നടന്ന കാൽനടയാത്രക്കാർക്ക് സ്ലാബ് തകർന്ന് ഓടയ്ക്കുള്ളിൽ വീണ് പരിക്ക്. 

Advertisements

എം.സി. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ക്രമീകരിച്ച സ്ലാബുകളിൽ ഒന്നാണ് ഓടയിൽ വീണത്. ഒരു നാട്ടുകാരനും രണ്ട് അതിഥിതൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരന്റെ കാലിന് പരിക്കുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ബസ് സ്റ്റാൻഡിന് മുൻവശത്തെ വലിയ മൂടികളിലൊന്നാണ് വീണത്.  ഇത് കാലിൽ വീണിരുന്നെങ്കിൽ അപകടം ഗുരുതരമായേനെ. എം.സി. റോഡിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അശാസ്ത്രീയമാണെന്ന ആക്ഷേപം ഉറപ്പിക്കുന്നതാണ് ഇന്നലെ ഉണ്ടായ ഈ അപകടം. ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി.) പ്രകാരം ഏഴ് വർഷത്തേക്ക് കരാറുകാർ ഏറ്റെടുത്തതോടെയാണ് എം.സി. റോഡിൽ നവീകരണം നടക്കുന്നത്. 

ഓടകൾ മണ്ണുനീക്കി വൃത്തിയാക്കൽ, നടപ്പാതകൾ സുരക്ഷിതമാക്കുന്നതിന് ഓടകൾക്ക് മുകളിലെ പൊട്ടിയ മൂടികൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവ അടക്കം നടത്തുന്നുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്, ഉറച്ചുകിടക്കുന്ന മൂടി ഉയർത്തുമ്പോൾ തന്നെ അവയ്ക്ക് ബലക്ഷയം ഉണ്ടാകാൻ സാധ്യത ഏറുന്നു. അശാസ്ത്രീയമായി പുനഃസ്ഥാപിക്കുന്നു. കാൽനടക്കാർ നടക്കുമ്പോൾ സ്ലാബുകൾ പലതും ഇളകുന്ന അവസ്ഥയാണ്. സ്ലാബുകൾ ഓടക്കുമുകളിലിൽ ഉറപ്പിക്കാതെ, വിടവ് നികത്താതെയാണ് പുനഃക്രമീകരണം. വ്യപാരസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പൊന്നും നൽകാതെ സ്ലാബുകൾ ഇളക്കിമാറ്റുന്നതായും പരാതി ഉയരുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.