കുറവിലങ്ങാട് : കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉൽസവത്തിന് കൊടിയേറി വൈകുന്നേരം ഏഴു മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി കൊടിയേറ്റ് ചടങ്ങു കൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. പത്രസമ്മേള പടിഞ്ഞാറ് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് കുറിച്ചിത്താനം പൂത്ത്യർ കോവിൽ ക്ഷേത്രം ഗുരുവായൂർ ഏകാദശീ പ്രധാന ഉൽസവമായി ഇവിടെ കൊണ്ടാടുന്നതിനാൽ തെക്കൻ ഗുരുവായൂർ എന്നും ഈ ക്ഷേത്രം അറിയപെടുന്നു. കലാവേദിയിൽ മാതംഗി സത്യമൂർത്തി അവതരിപിക്കുന്ന സംഗീത സദസ്സ് നടന്നു… മൂന്നാം ഉൽസവമായ 19 ന് . രാവിലെ 10 ന് ഉൽസവബലി . വൈകുന്നേരം 6.30 ന് മെഗാ തീരുവാതിര. 9 ന് ഓട്ടംതുള്ളൽ എന്നിവ നടക്കും. ഏകാദശി ദിനമായ 23 ന് . രാവിലെ ആനയൂട്ട് . 8.30 തിന് മേജർ സെറ്റ് പഞ്ചവാദ്യം. ഉച്ചക്ക് 12. 30 തിന് മഹാ ഏകാദശി ഊട്ട്. വൈകുന്നേരം 5 മുതൽ മേജർസെറ്റ് പഞ്ചാരിമേളം . 8 ന് തായമ്പക . എന്നീവ നടക്കും . ആറാട്ട് ദിനമായ 24 ന് . രാവിലെ 9 മുതൽ പഞ്ചാരിമേളം 12 ന് ആറാട്ടുസദ്യ. വൈകുന്നേരം 4 ന് മണ്ണയ്ക്കനാട് ചിറയിൽ ഗണപതി ക്ഷേത്രത്തിലേക്ക് ആറാട്ട് പറപ്പാട് . 7 ന് ആറാട്ട് സമൂഹ പറ .തുടർന്ന് ദേശവിളക്ക്. രാത്രി 9 തിന് ആറാട്ട് എതിരേൽപ്പ് അൽത്തറ മേളം. എന്നിവയും കലാവേദിയിൽ ന്യത്തസന്ധ്യ എന്നിവയും നടക്കും .