കോട്ടയം: തകർന്നു കിടന്ന പൂവന്തുരുത്ത് ഗവ എൽപിസ്‌ക്കൂൾ- ലക്ഷംവീട് – കടുവാക്കുളം റോഡ് നവീകരിച്ച് ടാർ ചെയ്തത് പൂർത്തിയായി. ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്തിലെ റോഡ് നവീകരണം പൂർത്തിയാക്കിയത്. തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖിന്റെ ഫണ്ടിൽ നിന്നും എട്ടു ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചിരിക്കുന്നത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യൂ, കടുവാക്കുളം ചെറുപുഷ്പം ദേവാലയം ഇടവക വികാരി റവ ഫാ. വിവേക് കളരിത്തറ, ബോള്ക്ക് പഞ്ചായത്തംഗം സിബി ജോൺ, പഞ്ചായത്ത് അംഗങ്ങളായ എബിസൺ കെ എബ്രഹാം, അനിൽ കുമാർ , ജയന്തി ബിജു, പഞ്ചായത്ത് അസിസ്റ്റ് എൻജിനിയർ സൗമ്യ റസാലിന്റ് ജോളി , ഓവർസിയർ ബോണി എ കൂരിയാക്കോസ്, കൊല്ലാട് മണ്ടലം പ്രസിഡന്റ് ജയൻ ബി മഠം, ഉപഭോക്തർ സമതി കൺവീനർ സിആർ ഉദയകുമാർ, മോൻസി പി അലക്‌സാണ്ടർ, തമ്പാൻ കുര്യൻ വർഗ്ഗീസ്, ജോർജ്കുട്ടി, ലതീഷ് പൂവൻതുരുത്ത്, റോയി മടുക്കുമൂട്ടിൽ, രഘുനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.