കുറിച്ചി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാചരണം നടത്തി : മികച്ചകർഷകർക്കുള്ളഅവാർഡ് നൽകി

കുറിച്ചി :കർഷക ദിനത്തിൽ കർഷക ക്ഷേമ വകുപ്പും കുറിച്ചി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണം ചെയ്തു. വനിതാ എംഎൽഎ അവാർഡ് ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളിൽ നിന്നും ഫിനിമോൾ ജോസഫ് പാലത്തിങ്കൽ തോപ്പ് ഏറ്റുവാങ്ങി.

Advertisements

മാതൃക കർഷകരായ തോമസ് സി.ഐ, പ്രകാശ് കുമാർ എ.കെ ,ബൈജു ജോസഫ്, അരുൺ മോഹൻ, റ്റി.ജെ ജോസഫ് , കുഞ്ഞ് കുഞ്ഞ് , എം ജെ ശ്രീഹരി എന്നിവരെയും കുറിച്ചി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് സുജാത സുശീ ലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാലായി പടിയിൽ നിന്നും കുറിച്ചി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു: നൂറ് കണക്കിന് കർഷകർ ജഥയിൽ പങ്കെടുത്തു.

Hot Topics

Related Articles