കോട്ടയം: കുമരകം തിരുവാർപ്പ് മേഖലകളിലായി മോഷണം നടത്തിയിരുന്ന സംഘം അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെയാണ് കുമരകം പൊലീസ് സംഘം പിടികൂടിയത്. നോർത്ത് പരഗാൻസ് ബാസുര സാബിർ സാവി (24), വെസ്റ്റ് ബംഗാൾ പരഗാൻസ് കൊൽക്കത്ത മുഹമ്മദ് സുമൻ (24)എന്നിവരെയാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2024 ആഗസ്റ്റിൽ കുമരകം പുതിയകാവിലുള്ള പൂട്ടികിടന്ന വീട്ടലും, 2025 മാർച്ച് മാസം തുമ്പേക്കളം സെൻറ് മേരീസ് ചാപ്പലിൽ നിന്നും, 2025 ജൂലൈയിൽ നാഷണാന്ത്ര ക്ഷേത്രത്തിൽ നിന്നും, പള്ളിച്ചിറ ഗരുമന്ദിരത്തിൽ നിന്നും മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം രക്ഷപെട്ട രണ്ട് പ്രതികളെയും കുമരകം പോലീസ് തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നും ചേർപ്പിൽ നിന്നുമായാണ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇവരെ കുമരകം ഇൻസ്‌പെക്ടർ ഷിജി.കെ യുടെ നിർദ്ദേശാനുസരണം എസ്.ഐ ഹരിഹരകുമാർ നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിത്ത് കുമാർ, സിപിഒ ജാക്‌സൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.