കുറവിലങ്ങാട്ട് ഓണം ഖാദി മേള നടത്തി

കുറവിലങ്ങാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കോഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏകദിന ഓണം ഖാദി മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് മേള ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദ്യവിൽപ്പന ഷാജി കണിയാംകുന്നേലിന് നൽകി നിർവ്വഹിച്ചു.സമ്മാന കൂപ്പണുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ പുളിക്കിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ബേബി തൊണ്ടാം കുഴി, ബി.ഡി.ഒ. ശ്രീകുമാർ എസ്.കൈമൾ, ഉഴവൂർ സി.ഡി. പി.ഒ. എൽ അംബിക എന്നിവർ പ്രസംഗിച്ചു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ജസ്സി ജോൺ സ്വാഗതവും ഭവൻ മാനേജർ എൻ. നിധീഷ് കുമാർ നന്ദിയും പറഞ്ഞു. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ വീതം നൽകി.

Advertisements

Hot Topics

Related Articles