കോട്ടയം : ഗ്രാമ – നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയങ്കരനായിഎൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.സ്ത്രീളും കുട്ടികളുംതൊഴിലാളികളും കർഷകരുമെല്ലാം വലിയ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഇന്ന് പിറവം നിയോജക മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. ഇലഞ്ഞി പഞ്ചായത്തിലെ മടുക്കയിൽ തുടങ്ങിയ പര്യടനം വൻ ജനപങ്കാളിത്തത്തോടെ അന്ത്യാലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാർഷിക വിഭവങ്ങളുമായാണ്കർഷകർ എത്തിയത്. ഇലഞ്ഞിയിൽ നിന്നും നിന്നും നൂറിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് പിറവം നഗരസഭയിലെ ഇല്ലിക്ക മുക്കടയിലേക്ക്സ്ഥാനാർത്ഥി എത്തിയത്. കാത്തു നിന്ന ജനാവലി മുദ്രാവാക്യം വിളിച്ച് സ്ഥാനാർത്ഥിയെ വരവേറ്റു. ഓണക്കൂർ പള്ളിപ്പടിയിൽ നിന്നും പാമ്പാക്കുട പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. തൊടുവക്കുഴി, അഞ്ചൽപ്പെട്ടി, കൈനി, പാമ്പാക്കുട, നെയ്ത്തു ശാലപ്പടി, പിറമാടം ഉൾപ്പെടെ 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷംതിരുമാറാടി പഞ്ചായത്തിലേക്ക് കടന്നു.നാവോളിമറ്റത്തു നിന്നാരംഭിച്ച് 13 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് കാക്കൂർ അണ്ടിച്ചിറയിൽ പര്യടനം സമാപിച്ചപ്പോൾനാടൊന്നാകെ പിന്തുണയർപ്പിക്കും വിധമുള്ള പങ്കാളിത്തം കാണാനായി.ഇടയാർ ഓലക്കാടു നിന്നാണ് കൂത്താട്ടുകുളം നഗരസഭയിലെ പര്യടനം ആരംഭിച്ചത്. ചെള്ളയ്ക്കപ്പടി, കാലിക്കറ്റ്ല കവല, മംഗലത്തുതാഴം, ചോരക്കുഴി തുടങ്ങി 13 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് തളിക്കുന്നിൽ പര്യടനം സമാപിച്ചു. രാത്രി വൈകിയിട്ടും സ്വീകരണ കേന്ദ്രങ്ങളിൽകാത്തുനിന്ന ജനക്കൂട്ടം ഹർഷാരവത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.സ്ഥാനാർത്ഥി നാളെ പാലാ നിയോജക മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലാണ് പര്യടനം.