മുത്തോലി :മുത്തോലി പഞ്ചായത്തിന്റെ അധീനതയിൽ (പാലത്തിന്റ മൂന്ന് സൈഡുകളും) ഉള്ള ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി പാലാ എം എൽ എ മാണി സി കാപ്പനും കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് എന്നിവർ പി ഡബ്യു ഡി മന്ത്രിക്ക് സമർപ്പിച്ച നിവേദനതിന്റ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപ അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞു. അതിന്റെ മുന്നോടിയായീ സംരക്ഷണ ഭിത്തിയോട് ചേർന്നു നിന്നിരുന്ന മരം മുറിച്ചുമാറ്റുകയും ചെയ്തു വന്നുകൊണ്ടിരിക്കെ വീണ്ടും നിർമാണപ്രവർത്തം തുടങ്ങുകയാണ് എന്നും പറഞ്ഞു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത് ചില തൽപ്പരാ കക്ഷികൾ നടത്തുന്ന ദുഷ് പ്രചരണങ്ങൾ ആണെന്നും സ്വന്തം വാർഡിന്റ അതിർത്തി അറിയാത്ത കിടങ്ങൂർ പഞ്ചായത്ത് വാർഡ് മെമ്പറും കിടങ്ങൂർ പഞ്ചായത്ത് എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയും ഇതിനു കുട്ടുനിൽക്കുന്നു എന്നും കോൺഗ്രസ് മുത്തോലി മണ്ഡലം കമ്മറ്റി ആരോപിച്ചു.