കോട്ടയം : വൈക്കം വി.ടി റോഡിൽ വൈപ്പിൻപടി മുതൽ ടി.വി പുരം ക്ഷേത്രം വരെയുള്ള ഭാഗത്തു നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ ശനി (മേയ് 18 ) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിൽ കൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. കൊച്ചുകവല ഭാഗത്തോക്കു പോകുന്നവർ കണിയാംതോടിനു സമീപമുള്ള റോഡും വലിയകവലയിൽനിന്നും മടിയത്തറ സ്കൂൾ ഗ്രൗണ്ടിനു പിന്നിലെ റോഡും ടി. വി പുരം ഭാഗത്തേക്ക് പോകുന്നവർ ഇ. വി റോഡ്, മൂത്തേടത്തുകാവ് റോഡ്, ടി. വി പുരം ജെട്ടി റോഡ് എന്നിവയും ഉപയോഗിക്കേണ്ടതാണെന്നു വൈക്കം പൊതുമരാമത്തു നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements