കോട്ടയം : കോട്ടയം വെസ്റ്റ് മഹിളാ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയിലെ വിവാദത്തിൽ വിശദീകരണവുമായി വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മഹിളാ കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റിനെ കുറിച്ച് വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകർ എന്നു തെറ്റിദ്ധരിപ്പിച്ചു ചില തല്പര കക്ഷികൾ കെട്ടിച്ചമച്ച കഥയാണെന്ന് വിജയപുരം മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസ് പറഞ്ഞു. മഹിളാ കോൺഗ്രസ് ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന പ്രവർത്തകർക്കിടയിൽ ഭിന്നതയുണ്ടാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.