കോട്ടയം മള്ളൂശേരിയിൽ കടയിൽ ആക്രമണവും അസഭ്യവർഷവും; വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

കോട്ടയം: മള്ളൂശേരിയിൽ കടയിൽ ആക്രമവും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ വ്യാപാരി വ്യസായി സമിതി പ്രതിഷേധിച്ചു. മള്ളൂശേരി 1728 ആം നമ്പർ എൻഎസ്എസ് കരയോഗം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ.എൻ സ്റ്റോഴ്‌സിലാണ് ആക്രമണം ഉണ്ടായത്. കടയിൽ കയറിയ സംഘം ഉടമസ്ഥനായ ശ്രീകുമാറിനെ ആക്രമിക്കുകയും അസഭ്യം പറയുകയും കടയുടെ മുന്നിൽ ഉണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Advertisements

വിഷയത്തിൽ വ്യാപാരി വ്യവസായി സമിതി ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും മാർച്ചും നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് രൂപക് ബേബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഷാൽ കോട്ടയം സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയും ജില്ലാ ട്രഷററുമായ അബ്ദുൾ സലിം യോഗം ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമിതി ഏരിയ കമ്മിറ്റി അംഗങ്ങൾ ആ വേണു തിരുവാതുക്കൽ, അശോകൻ തിരുവാതുക്കൽ, വേണു മൂലേടം എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് എക്‌സിക്യൂട്ടൂവ് അംഗം ജെയിംസ് വെളിയിൽ നന്ദി പറഞ്ഞു. അക്രമികൾക്ക് എതിരെ വ്യാപാരി വ്യവസായി സമിതി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.