കോട്ടയം: മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപം വീടുകളിൽ മോഷ്ടാവിന്റെ വിളയാട്ടം. പ്രദേശത്തെ വീടുകളിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യം ജാഗ്രത ന്യൂസ് ലൈവിനു ലഭിച്ചു. ഇന്നലെ രാത്രിയിലാണ് മാങ്ങാനത്തെ വീടുകളിൽ കയറി മോഷ്ടാവിന്റെ സിസിടിവി ക്യാമാറാ ദൃശ്യം ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചത്. തുരുത്തേൽപ്പാലത്തിനു സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഉള്ളിൽ കയറാനാണ് പ്രതി ശ്രമിച്ചിരിക്കുന്നത്. ഈ വീടിന്റെ പുറത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യമാണ് ഇപ്പോൾ ലഭിച്ചത്. പ്രദേശത്ത് മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാണ് എന്നും അടിയന്തരമായി പൊലീസ് നടപടിയെടുക്കണമെന്നും നഗരസഭ അംഗം ജൂലിയസ് ചാക്കോ ആവശ്യപ്പെട്ടു.
Advertisements



