രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറി മോഷണം; വാഴൂരിൽ വീടുകളിൽ കയറി ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന കേസിൽ യുവതി അടക്കം രണ്ടു പേരെ പിടികൂടി മണിമല പൊലീസ്; പ്രതികളെ പിടികൂടിയത് മണിക്കൂറുകൾക്കകം

കോട്ടയം: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘത്തിലെ യുവതി അടക്കം രണ്ടു പേരെ മോഷണം നടന്ന് മണിക്കൂറുകൾക്കം പിടികൂടി അകത്താക്കി മണിമല പൊലീസ്. നിലവിൽ ഇടുക്കി ജില്ലയിൽ മന്നാംകണ്ടം വില്ലേജിൽ അടിമാലി എസ് എം പടിഭാഗത്ത് താമസിക്കുന്ന ഈരാറ്റുപേട്ട വില്ലേജിൽ അരുവിത്തുറ, അയ്യപ്പൻതട്ടയിൽ വീട്ടിൽ മനീഷ് എം എം (ടാർസൺ-40), അടിമാലി മന്നാംകണ്ടം അയ്യപ്പൻതട്ടയിൽ വീട്ടിൽ വി.എ ജോസ്‌ന (39) എന്നിവരെയാണ് മണിമല പൊലീസ് പിടികൂടിയത്.

Advertisements

ജൂലൈ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴുർ വില്ലേജിൽ വാഴുർ ഈസ്റ്റ്, ചെങ്കല്ലേൽ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥന്റെ ഭാര്യയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും പുറത്തിറങ്ങിയ പ്രതികൾ 28 ന് രാത്രി11.00 നും വെളുപ്പിന്3.45 നും ഇടയിൽ ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീട്ടിലും മോഷണം നടത്തുകയായിരുന്നു. ഈ വീടിന്റെ വീടിന്റെ അടുക്കള വാതിൽ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ
വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും , എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നെടുത്ത് കടക്കുകയായിരുന്നു.

ഈ സംബവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത മണിമല പോലീസ് ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് .കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്തത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.കെ ജയപ്രകാശ്, എസ്.ഐ വി.ജയപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിമ്മി ജേക്കബ്, സെൽവരാജ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ് , ബി.ശ്രീജിത്ത്, ജോബി ജോസഫ്, വിമൽ, ശ്രീജിത്ത്, എം.എസ് അനൂപ്, രഞ്ജിത്ത് സജിത്ത് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

തുടർന്ന്, പ്രതികളെ എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നും പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles