കോട്ടയം: ബൈക്കിന്റെ പെട്രോൾ ഊറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ മണിമല സ്വദേശി രാജേഷിനാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ വാദിയായ മണിമല ആലപ്ര കൊച്ചുപുരയ്ക്കൽ വീട്ടിൽ വി.കെ രഞ്ജിത്തിനെ രണ്ടു യുവാക്കൾ ചേർന്ന് ആക്രമിച്ച കേസിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത യുവാവ് പരാതിക്കാരനായ രഞ്ജിത്തിന്റെ ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയിരുന്നു. ഇത് രഞ്ജിത്തിന്റെ വീട്ടിൽ അറിയിച്ച വൈരാഗ്യത്തെ തുടർന്ന് ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് രഞ്ജിത്തിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിയരുന്നു. തുടർന്ന് രാജേഷ് കോടതിയിൽ ഹാജരായി. ഇതിന് ശേഷം പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് റിപ്പോർട്ട് തേടിയ കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. പ്രതിയ്ക്കായി അഡ്വ.ഷാമോൻ ഷാജി, അഡ്വ.വരുൺ ശശി എന്നിവർ കോടതിയിൽ ഹാജരായി.
മണിമലയിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം; കേസിലെ രണ്ടാം പ്രതിയ്ക്ക ജാമ്യം അനുവദിച്ച് കോടതി
